
കോഴിക്കോട് : കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂവ്വപ്പാടിയിലാണ് എം.ഡി.എം.എ.യുമായി ഒരാൾ പിടിയിലായത്.
ഇന്നലെ രാത്രി പോലീസ് വാഹന പരിശോധന നടത്തവെയാണ് 310 മില്ലി എം.ഡി.എം.എ.യുമായി നാദാപുരം സ്വദേശി തട്ടാരത്തിൽ നൗഷാദി ( 34 ) നെ കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. നൗഷാദ് സഞ്ചരിച്ച കെ.എൽ. 18. എ.സി. 3303 കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്





