Kozhikode

കോഴിക്കോട് പ്രതികളെ കൊണ്ടുപോയി തിരിച്ചു പോകുന്ന പൊലീസ് വാനും കാറും കൂട്ടിയിടിച്ച് അപകടം

Please complete the required fields.




കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രതികളെ കൊണ്ടുപോയി തിരിച്ചു പോവുകയായിരുന്ന പോലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്.
വൈകീട്ട് 3.30 ഓടെ കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയ്യറ്ററിന് സമീപത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ ഇന്നോവ ഡ്രൈവറെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. കട്ടര്‍ ഉപയോഗിച്ച് കാര്‍ കട്ട് ചെയ്താണ് ഡ്രൈവറെ പുറത്തെടുത്തത്. മലപ്പുറത്ത് നിന്ന് പ്രതികളുമായി കണ്ണൂരില്‍ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.

Related Articles

Leave a Reply

Back to top button