Kerala

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം

Please complete the required fields.




മാവേലിക്കര: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. ഓട്ടോറിക്ഷ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരീന്ദ്രൻ, സ്കൂട്ടർ ഓടിച്ചിരുന്ന കുറത്തികാട് പാലാഴി വീട്ടിൽ ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്.

ഹരീന്ദ്രന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലും ആതിരയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലുമാണുള്ളത്.
ഇന്നു വൈകിട്ട് മൂന്നോടെ മാവേലിക്കര പ്രായിക്കര പാലത്തിലായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ഹരീന്ദ്രൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആതിര ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.

Related Articles

Leave a Reply

Back to top button