Kozhikode

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ പൊളിച്ചു നീക്കി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ഇവിടെ ഗതാഗത കുരുക്കു പരിഹരിക്കുന്നതിനുവേണ്ടിയാണു നടപടി. വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന പെട്ടിക്കടകളാണ് ഇന്നു രാവിലെ പൊളിച്ചത്.

ഈ അനധികൃത നിര്‍മിതികള്‍ പൊളിച്ചു നീക്കണമെന്നു നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കോര്‍പറേഷന്‍ അധികൃതരുടേയും പോലീസിന്റെയും സാന്നിധ്യത്തിലാണ് കാലത്ത് നടപടികള്‍ സ്വീകരിച്ചത്. ജെ സി ബി ഉപയോഗിച്ച് പെട്ടിക്കടകളും അനുബന്ധ നിര്‍മിതികളും നീക്കം ചെയ്തു. നിരവധി കുടുംബങ്ങളുടെ ജീവനോപാധികളാണ് ഇതോടെ നഷ്ടമായിരിക്കുന്നത്.

Related Articles

Leave a Reply

Back to top button