Kozhikode

ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചു

Please complete the required fields.




ഓമശ്ശേരി: ഓമശ്ശേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്‌ പഞ്ചായത്ത്‌ ഭരണസമിതി വകയിരുത്തിയ 15‌ ലക്ഷം രൂപ വിനിയോഗിച്ച്‌ വിവിധ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു. ഇന്റർ ലോക്ക് പാകൽ‌, ഗേറ്റ്‌, ചുറ്റുമതിൽ നവീകരണം, ഡ്രൈനേജ്‌ ഉൾപ്പടെയുള്ള പ്രവൃത്തികളാണ്‌ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ചത്‌. ഫാമിലി ഹെൽത്ത്‌ സെന്ററിൽ നടന്ന ഹോസ്പിറ്റൽ മാനേജ്‌മന്റ്‌ കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി അബ്ദുൽ നാസർ പൂർത്തീകരിച്ച നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ്‌ പ്രസിഡന്റ്‌ ഫാത്വിമ അബു, വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി, എച്ച്‌.എം.സി അംഗങ്ങളായ പി.വി സ്വാദിഖ്‌, അനീസ്‌ പുത്തൂർ, കെ.കെ.മനോജ്‌ കുമാർ, വേലായുധൻ മുറ്റോളിൽ, നൗഷാദ്‌ ചെമ്പറ, ഒ.പി അബ്ദുൽ റഹ്മാൻ, മെഡിക്കൽ ഓഫീസർ ഡോ.പി രമ്യ, ഹെൽത്ത്‌ ഇൻസ്പെക്ടർ കെ.എം ഉണ്ണികൃഷ്ണൻ, സജി ജോസഫ്‌, കെ.എസ്‌ സന്ദീപ്‌, പ്രദീപ്‌ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button