Thiruvananthapuram

മുതലപ്പൊഴിയിൽ കാണാതായ ഒരു മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Please complete the required fields.




തിരുവനന്തപുരം : മുതലപ്പൊഴിയിൽ കാണാതായ മൽസ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുലിമുട്ട് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പാറക്കല്ലുകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കരക്കെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തിയത് സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുലിമുട്ടിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ബിജു ആന്റണി, റോബിൻ എഡ്വിൻ എന്നിവരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. സുരേഷിന്റെ മൃതദേഹം കണ്ടെത്തിയതിനു സമീപം കൂടുതൽ തെരച്ചിൽ നടത്തുകയാണ്. മൃതദേഹം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റികാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു.

Related Articles

Leave a Reply

Back to top button