Thiruvananthapuram

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു സംഭവത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു

Please complete the required fields.




തിരുവനന്തപുരം : തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു സംഭവത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. 4 തൊഴിലാളികളെയാണ് വള്ളം മറിഞ്ഞ് കാണാതായത്. കാണാതായവരില്‍ ഒരാളെ കണ്ടെത്തിയിരുന്നു. . പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് കണ്ടെത്തിയത്.

അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞുമോന്‍റെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരിച്ചത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം. മറ്റു തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു.

Related Articles

Leave a Reply

Back to top button