India

ജമ്മു കശ്മീരിൽ വീണ്ടും ഭൂചലനം

Please complete the required fields.




ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ദോഡ ജില്ലയിൽ 10 കിലോമീറ്റർ ആഴത്തിലാണ്. പുലർച്ചെ 5.38നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്മോളജി കേന്ദ്രം അറിയിച്ചു.

ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയം, ഞായറാഴ്ച രാത്രി ആൻഡമാൻ നികോബാർ ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം 70 കിലോമീറ്റർ ആഴത്തിലാണ്.

Related Articles

Leave a Reply

Back to top button