Kozhikode

ഈങ്ങാപ്പുഴയിൽ വിദ്യഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് ലീഗ് നേതാക്കള്‍ അറസ്റ്റിൽ

Please complete the required fields.




താമരശ്ശേരി: പ്ലസ് ടു ബാച്ചുകൾ അനുവദിക്കുന്നതിൽ മലബാറിനോട് കാണിക്കുന്ന അവഗണക്കെതിരെ സമര രംഗത്തുള്ള യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിദ്യഭ്യാസ മന്ത്രിയെ കരി ങ്കൊടി കാണിച്ചതിന് അറസ്റ്റിലായി.

പുതുപ്പാടിയില്‍ കൈതപ്പൊയില്‍ യു.പി സ്കൂള്‍ ഉദ്ഘാടന ചടങ്ങിനെത്തിയ വിദ്യഭ്യാസ മന്ത്രിയെ ഈങ്ങാപ്പുഴയില്‍ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയംഗം കെ.പി സുനീര്‍, പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നംഷിദ്, സെക്രട്ടറി കെ.സി ഷിഹാബ്, വി.കെ ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്.

മുക്കത്ത് പരിപാടിയില്‍ മന്ത്രി പങ്കെടുക്കുന്നതിന്റെ മുന്നോടിയായി എം.എസ്.എഫ് മണ്ഡലം നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. മണ്ഡലം പ്രസിഡന്റ് ഹര്‍ഷിദ് നൂറാംതോട് അടക്കമുള്ള നേതാക്കളേയാണ് കരുതല്‍ തടങ്കലിലാക്കിയത്.

Related Articles

Leave a Reply

Back to top button