Kozhikode

നാദാപുരത്ത് മദ്യവേട്ട; 35 കുപ്പി മാഹിമദ്യം പിടികൂടി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് മദ്യവേട്ട, വളയം മഞ്ഞപ്പള്ളിയിൽ അനധികൃതമായി വിതരണത്തിന് കൊണ്ടുവന്ന വിദേശമദ്യ ശേഖരം നാട്ടുകാർ പിടികൂടി.

ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മഞ്ഞപ്പള്ളി അരീക്കരകുന്ന് ബി എസ് എഫ് കേദ്രത്തിലേക്കുള്ള റോഡിന്റെ ഇടവഴിയോട് ചേർന്ന പറമ്പിൽ നിന്നാണ് 35 കുപ്പി വിദേശമദ്യം പിടികൂടിയത്. ഡി വൈ എഫ് ഐ കുറുവന്തേരി മേഖലയിലെ പ്രവർത്തകരാണ് മദ്യ വേട്ടയ്ക്ക് നേതൃത്വം നൽകിയത്. മാഹിയിൽ നിന്ന് മദ്യം ചെറുകിട വിതരണത്തിന് എത്തിക്കുന്ന സംഘമാണ് കൃഷിയിടത്തിൽ മദ്യം ഒളിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

മേഖലയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന മദ്യമാണെന്ന് കരുതുന്നു. ഏതാനും മാസം മുൻപ് ഇവിടെ നിന്ന് നാട്ടുകാർ സമാന രീതിയിൽ മദ്യം പിടികൂടി പൊലീസിനെ ഏൽപ്പിച്ചിരുന്നു. മേഖലയിൽ അനധികൃത മദ്യ വിതരണം വ്യാപകമായി നടക്കുന്നുണ്ടെന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ പറഞ്ഞു. വലയം പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button