Thiruvananthapuram

കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും

Please complete the required fields.




തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. നിശ്ചിത ദിവസങ്ങളിൽ 30 ശതമാനം ടിക്കറ്റ് നിരക്കാണ് കൂടുക.
എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് നിരക്ക് വര്‍ധനവ് ബാധകമാവുക. ആഗസ്റ്റ് സെപ്റ്റംബര്‍, ഒക്ടോബർ മാസങ്ങളിലാണ് ഫ്ലക്സി നിരക്ക് ഈടാക്കുക. സിംഗിൾ ബർത്ത് ടിക്കറ്റിന് അഞ്ച് ശതമാനം വർധനാകും ഉണ്ടാവുക.

അതേസമയം, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15% നിരക്ക് കുറയും. അന്തർ സംസ്ഥാന സർവീസുകളിലാണ് നിരക്ക് കുറയുക. അതേസമയം, ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ റെയിൽവേ തീരുമാനിച്ചു. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നൽകുക. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കായിരിക്കും ഇളവ് നല്‍കുക. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തിൽ വരും.

വന്ദേഭാരതിന് ഉൾപ്പെടെ ബാധകമായിരിക്കും. യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ പദ്ധതി ബാധകമാകുക.
ഒരുവര്‍ഷത്തേക്കാണ് ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 25 ശതമാനം വരെ എസി ചെയര്‍ കാറുകള്‍ക്കടക്കം നിരക്ക് കുറക്കാനുള്ള നിര്‍ദ്ദേശമാണ് സോണല്‍ റെയില്‍വേകള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Related Articles

Leave a Reply

Back to top button