
മലപ്പുറം: മലപ്പുറത്ത് വിദ്യാലയത്തിൽ ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു.
കാളികാവ് സ്വദേശി കെ ഫസലുദ്ധീൻ ആണ് ആമപ്പൊയിൽ ജിഎൽപിഎസ് സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.





