
കോഴിക്കോട്: കോഴിക്കോട് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ നായ്ക്കളെ വളർത്തുന്നതിനു പഞ്ചായത്തിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കി.
ലൈസൻസ് ലഭിക്കുന്നതിനായി നായകൾക്ക് പേ വിഷ ബാധയ്ക്കെതിരെയുള്ള വാക്സിന്‍ എടുത്ത രേഖ,ഉടമസ്ഥന്റെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ ഓൺലൈൻ ആയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇതുവരെ ലൈസന്‍സ് എടുക്കാത്തവരും, മുൻവർഷങ്ങളിൽ എടുത്തത് പുതുക്കാത്തവരും അടിയന്തരമായി ലൈസൻസ് എടുക്കേണ്ടതാണ് . അല്ലാത്തപക്ഷം ഉടമസ്ഥന്റെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് സിക്രട്ടറി അറിയിച്ചു.





