വിദ്യാർഥികളെ ആക്രമിച്ച സംഭവം; അഞ്ചു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പിടിയിൽ

തിരുവനന്തപുരം: എസ്.എഫ്.ഐ വെള്ളറട ഏരിയ പ്രസിഡന്റുള്‍പ്പെടെ നാലു വിദ്യാർഥികളെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കൂടി പിടിയിൽ.
ചെമ്മണ്ണുവിള വലിയവിള വീട്ടില്‍ ജിജിന് (23), പഞ്ചാകുഴി കല്ലുവിള അജിത് ഭവനില്‍ അജിത് (25), ചെമ്മണ്ണുവിള വലിയവിള വീട്ടില്‍ ബിബിന്‍ (26) കരിക്കാമന്‍കോട് മുള്ളിലവുവിള താന്നിവിളാകം വീട്ടില്‍ ജിബിന്‍ (21), പഞ്ചാകുഴി കല്ലുവിള അജിത് ഭവനില്‍ അനു (23) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഒരാഴ്ച മുമ്പ് ഒരാള്‍ പിടിയിലായിരുന്നു.
മേയ് 31 ന് നവാഗതരെ സ്വീകരിക്കുന്നതിന് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനിടെ ഏരിയ പ്രസിഡന്റ് മന്‍സൂര്‍ ഉള്‍പ്പെടെയുള്ള നാലു വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാര്‍, അജിത്ത്കുമാര്‍, പ്രദീപ്, സാജന്, സനല്‍ എസ്. കുമാര്‍, വിശാഖ് അടങ്ങുന്ന സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന അക്രമികളെ പിടികൂടിയത്.





