കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

പറവൂർ: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കിടയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചേന്ദമംഗലം ചിറ്റൂക്കാരൻ പറമ്പിൽ ഷൈനാണ് (39) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആലുവയിൽനിന്ന് പറവൂരിലേക്ക് വരുകയായിരുന്ന ബസിൽ യാത്ര ചെയ്തിരുന്ന ഇയാൾ ചേന്ദമംഗലം കവലയിൽ എത്തിയപ്പോഴാണ് യുവതിയെ കയറിപ്പിടിച്ചത്.
സംഭവത്തെ തുടർന്ന് ഇയാൾ ബസിൽ നിന്നിറങ്ങി ഓടി. പൊലീസിന്റെ നേതൃത്വത്തിൽ ബസ് ജീവനക്കാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് സി.സി ബാർ ഹോട്ടലിന് സമീപത്തുള്ള കാട്ടിൽ ഒളിച്ചിരുന്ന ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





