
കൊച്ചി : പള്ളുരുത്തിയിൽ ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ കവർച്ച നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മട്ടാഞ്ചേരി പനയപ്പള്ളി മാളികപറമ്പിൽ വീട്ടിൽ അക്ബർ (31) ആണ് പിടിയിലായത്.
പ്രതിയും സുഹൃത്തായ മറ്റൊരാളും കൂടി ബൈക്കിൽ കറങ്ങി നടക്കുകയും റോഡിലൂടെ ഒറ്റക്ക് പോകുന്നവരെ കാണുമ്പോൾ ഫോണ് ചെയ്യുന്നതിനായി അവരുടെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും അവർ ഫോൺ നൽകുന്ന സമയം ഫോണുമായി കടന്നു കളയുന്നതുമായിരുന്നു ഇവരുടെ രീതി.
ഇപ്രകാരം 2 കേസുകൾ പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ ജയൻ കെ.എസിന്റെ നേതൃത്വത്തിൽ എസ് ഐ സിബി.ടി.ദാസ്, എസ് ഐ മനോജ്, എസ്ഐ ബിജോയ്കുമാർ, സിപിഒ ബിബിൻ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂട്ടു പ്രതിക്കായുളള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.





