Kozhikode

കല്ലേരി-കൊണാറമ്പ് റോഡരിക് ഇടിഞ്ഞ് ബസ് താഴ്ന്നു

Please complete the required fields.




മാവൂർ : കല്ലേരി-കൊണാറമ്പ് റോഡരിക് ഇടിഞ്ഞതിനെത്തുടർന്ന് ബസ് താഴ്ന്നു. കുറ്റിക്കടവ്-കോഴിക്കോട് റൂട്ടിൽ ഓടുന്ന സാൻട്രോ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ശക്തമായ മഴയെത്തുടർന്ന് റോഡിന്റെ അരികുകളിൽ പലയിടങ്ങളിലായി വലിയ വിള്ളൽ സംഭവിച്ചിരുന്നു. ഈ ഭാഗത്താണ് ബസ് താഴ്ന്നത്. ഒരുകോടിരൂപ ചെലവഴിച്ച് ഒരുമാസംമുമ്പാണ് ഈ റോഡിന്റെ നവീകരണം പൂർത്തിയായത്. റോഡിന്റെ നിർമാണഘട്ടത്തിൽത്തന്നെ നാട്ടുകാർ അപാകങ്ങൾ ഉന്നയിച്ചുകൊണ്ട് പരാതി നൽകിയിരുന്നു.

അതിനിടയിലാണ് ഇപ്പോൾ റോഡ് വിള്ളൽവീണ് പലഭാഗങ്ങളിലായി അപകടകരമായ വിധത്തിൽ ഇടിഞ്ഞത്. റോഡ് നവീകരണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കാതെ ഓവുചാലടക്കം നിർമിച്ച് റോഡ് പ്രവൃത്തി പൂർത്തിയാക്കിയതിനാൽ റോഡിന്റെ വീതികുറഞ്ഞു. രണ്ടുവാഹനങ്ങൾക്ക് ഇരുവശങ്ങളിലേക്കും കടന്നുപോകാൻ പ്രയാസം അനുഭവപ്പെടുന്ന സ്ഥിതിയുമായി. അതിനിടയിലാണ് റോഡിന്റെ വശങ്ങളെല്ലാം ഇടിഞ്ഞ് അപകടകരമായ അവസ്ഥയിലായത്.

Related Articles

Leave a Reply

Back to top button