
ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരാണ് കുട്ടിയുടെയും മൃതദേഹമാണ് ലഭിച്ചത്.ഇനി നാലു പേരെയാണ് കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ജില്ലയില്‍ മാത്രം ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 11 ആയി. കാവലിയില്‍ നിന്ന് അഞ്ചുമൃതദേഹം കണ്ടെത്തി. സോണിയ, റോഷ്നി, സരസമ്മ മോഹന്‍, അലന് എന്നിവരുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. പട്ടിമറ്റത്തുനിന്നും രാജമ്മ, വെട്ടിക്കാനത്തുനിന്നും ഷാലറ്റ് എന്നിവരും മരിച്ചു.
അതേസമയം കൊല്ലം ജില്ലയില്‍ മഴ ശക്തമായി. ജില്ലയുടെ കിഴക്കന്‍ മേഖലയായ തെന്മല, ആര്യങ്കാവ് മേഖലകളിലാണ് കനത്ത മഴ. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ കല്ലടയാറിന്റെ സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചലില്‍ തഴമേലില്‍ ഒഴുക്കില്‍പ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപെടുത്തി. മണ്‍റോത്തുരുത്ത്, ആദിച്ചനല്ലൂര്‍, മീനാട് പ്രദേശങ്ങളില്‍ വെള്ളം കയറി





