
കുളത്തൂപ്പുഴ: ജനവാസ മേഖലയിലെത്തിയ മലമ്പാമ്പ് ആടിനെ പിടികൂടി. കൂവക്കാട് ആര്.പി.എല്‍.1ഇ കോളനിയില്‍ ജാനകിയുടെ ആറുമാസം പ്രായമുള്ള മുട്ടനാടിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മലമ്പാമ്പ് പിടിച്ചത്.
വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തീറ്റ തേടുന്നതിനിടെയാണ് സംഭവം.ആടിന്റെ നിലവിളി കേട്ട് സമീപ വാസികള്‍ ഓടിയെത്തുമ്പോഴേക്കും ആടിന്റെ തല വായ്ക്കുള്ളിലാക്കിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിക്കുമ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.





