Thiruvananthapuram

നാളെ മഴ കനക്കും; ഒൻപത് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മഴ കനക്കും. ഒൻപത് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ടാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയെ കരുതിയിരിക്കണം. ഇന്നും പരക്കെ മഴ സാധ്യതയുണ്ട്. ആലപ്പുഴ, എറണകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കൻ ഒഡീഷയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകുന്നത്.

Related Articles

Leave a Reply

Back to top button