Kozhikode

വടകരയിൽ മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

Please complete the required fields.




വടകര : വടകരയിൽ മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ. ചോറോട് കല്ലറക്കൽ വീട്ടിൽ മൂസ്സ മകന്‍ മുഹമ്മദ് ഫാസിൽ കെ യെ ആണ് എക്സൈസ് പിടികൂടിയത്. റെയിഞ്ച് പാർട്ടി ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ലിങ്ക് റോഡിനു സമീപത്തുള്ള സിറ്റി ലോഡ്ജിൽ വച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ചെയ്ത്.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ സുനിൽ കെ, ഷൈലേഷ് കുമാർ എം എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി കെ, വിനീത് എം പി, വിജേഷ് പി, സിനീഷ് കെ, മുസ്‌ബിൻ ഇ എം, ശ്യാംരാജ് എ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബബിത ബി, സീമ പി, ഡ്രൈവർ ശ്രീജിത്ത് കെ പി എന്നിവർ പങ്കെടുത്തു. വടകര ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button