Thiruvananthapuram

ഞായറാഴ്ച മുതൽ വീണ്ടും മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു

Please complete the required fields.




തിരുവനന്തപുരം: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെത്തുടർന്നു വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച ഏഴു ജില്ലകളിലും ചൊവ്വാഴ്ച എട്ടു ജില്ലകളിലുമാണ് യെലോ അലേർട്ട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ച യെലോ അലർട്ട്. ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ചയും യെലോ അലർട്ടാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് കാലവർഷം ദുർബലമായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ തിങ്കളാഴ്ചവരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യത ഉണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Back to top button