Palakkad

റോഡിലെ കുഴിയിൽ പെട്ട് നിയന്ത്രണം തെറ്റിയ സ്കൂട്ടറിന് പിന്നിൽ നിന്ന് വീണ വീട്ടമ്മ ടിപ്പർ ഇടിച്ചു മരിച്ചു

Please complete the required fields.




പാലക്കാട് : റോഡിലെ കുഴിയിൽ പെട്ട് നിയന്ത്രണം തെറ്റിയ സ്കൂട്ടറിന് പിന്നിൽ നിന്ന് വീണ വീട്ടമ്മ ടിപ്പർ ഇടിച്ചു മരിച്ചു. നെന്മാറ അളുവശ്ശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്റെ ഭാര്യ രമ്യ (രേവതി) ആണ് മരിച്ചത്. 36 വയസായിരുന്നു.

മംഗലം–ഗോവിന്ദാപുരം സംസ്ഥാന പാതയിൽ എലവഞ്ചേരി കരിങ്കുളത്ത് വച്ചായിരുന്നു അപകടം. മണികണ്ഠനും ഭാര്യയും നെന്മാറ ഭാഗത്ത് നിന്ന് കൊല്ലങ്കോടു ഭാഗത്തേക്ക് പോകുകയായിരുന്നു.

കരിങ്കുളത്തെ ദേശസാൽകൃത ബാങ്ക് ശാഖയുടെ മുൻവശത്ത് വച്ച് റോഡിലെ താഴ്ചയിൽപ്പെട്ട് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് മണികണ്ഠൻ റോഡരികിലേക്കും ഭാര്യ രമ്യ റോഡിലേക്കും വീഴുകയായിരുന്നു. വീഴ്ചയിൽ ടിപ്പറിന്റെ പിൻഭാഗത്തെ ടയർ കയറിയാണ് രമ്യയുടെ മരണം. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Back to top button