Thrissur

തൃശ്ശൂരിൽ ആൾമറയിലാത്ത കിണറ്റിൽ വീണ വയോധികൻ മരിച്ചു; ഭാര്യയെ രക്ഷിച്ചു

Please complete the required fields.




തൃശ്ശൂർ : സ്വന്തം വീട്ടിലെ ആൾമറയിലാത്ത കിണറ്റിൽ വീണ 64 കാരൻ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യയെ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ ( 64 ), ഭാര്യ വൽസല (55) എന്നിവരാണ് കിണറ്റിൽ വീണത്. കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വത്സലയും കിണറ്റിൽ വീണത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വൽസലയെ രക്ഷപ്പെടുത്തി തൃശൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വത്സലക്ക് കാര്യമായ പരിക്കുകളില്ല. പ്രഭാകരനെ മൂന്ന് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രഭാകരന് ചേർപ്പ് മേഖലയിൽ കുടിവെള്ളം എത്തിച്ചുകൊടുക്കുന്ന ജോലിയാണ്. ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയാണ് കാലു തെറ്റി കിണറ്റിൽ വീഴുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായും വിവരമുണ്ട്. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Leave a Reply

Back to top button