Kozhikode

കോഴിക്കോട് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് മർദ്ദനമേറ്റ സംഭവം; പ്രതിക്കായി തിരച്ചിൽ

Please complete the required fields.




കോഴിക്കോട് : സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. ഓമശ്ശേരി നടമ്മൽപൊയിലിൽ ആണ് യുവതിക്കു നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. ആക്രമണത്തിൽ യുവതിയുടെ കണ്ണിനു പരുക്കേറ്റു. പ്രദേശവാസിയായ മിർഷാദ് ആണ് ആക്രമിച്ചതെന്നാണ് പരാതി.

കഴുത്തിനു കുത്തിപ്പിടിച്ച് മർദിച്ചെന്നും തുടർന്നു തലകറങ്ങി വീണെന്നും യുവതി പറഞ്ഞു. പൊലിസിൽ പരാതിപ്പെടരുതെന്ന് കാണിച്ച് പ്രതിയുടെ പിതാവ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത കൊടുവള്ളി പൊലിസ് മിർഷാദിനെതിരെ ഐപിസി 341, 354 തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button