Kozhikode

ജില്ലാ സഹകരണ ആശുപത്രി സുവർണജൂബിലി ആഘോഷം തുടങ്ങി

Please complete the required fields.




കോഴിക്കോട് : അതിവിദഗ്‌ധരായ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഒരു ആതുരാലയത്തിന് മികച്ചനിലവാരത്തിലേക്ക് വളരാനാകൂവെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി (കെ.ഡി.സി.എച്ച്) സുവർണജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചുദശാബ്ദം സുദീർഘമായ സേവനത്തിലൂടെയും അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനത്തിലൂടെയും അഭിമാനകരമായ പുരോഗതി കൈവരിച്ചുകൊണ്ടാണ് ജില്ലാ സഹകരണ ആശുപത്രി സുവർണജൂബിലി ആഘോഷത്തിലെത്തിനിൽക്കുന്നത്. ഈ ആശുപത്രിയിൽ ആൻജിയോഗ്രാം ചെയ്യുന്നത് 6000 രൂപയ്ക്കാണെന്ന് അറിയാനായി. പല ആശുപത്രികളും 10,000 രൂപ മുതൽ 14,000 രൂപവരെ വാങ്ങുന്നിടത്താണിത്. അതാണ് സഹകരണമേഖലയുടെ സാമൂഹികപ്രതിബദ്ധതയെന്നും മന്ത്രി പറഞ്ഞു.

കെ.ഡി.സി.എച്ച്. ചെയർമാൻ പ്രൊഫ. പി.ടി. അബ്ദുൾ ലത്തീഫ് അധ്യക്ഷനായി. സ്‌പോർട്‌സ് മെഡിസിൻ വിഭാഗം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്പൈൻ സർജറി ക്ലിനിക് ഉദ്ഘാടനം കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് നിർവഹിച്ചു.

വടകര, കൊയിലാണ്ടി, കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ ആയാടത്തിൽ രവീന്ദ്രൻ, ഉള്ളൂർ ദാസൻ, ടി.പി. ശ്രീധരൻ, ഐ.എം.എ. സെക്രട്ടറി ഡോ. സന്ധ്യാ കുറുപ്പ്, പി.എ.സി.എസ്. അസോസിയേഷൻ പ്രസിഡന്റ് ജി.സി. പ്രശാന്ത് കുമാർ, കാലിക്കറ്റ് ടൗൺ ബാങ്ക് ചെയർമാൻ ടി.വി. നിർമലൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാസെക്രട്ടറി എം.കെ. ശശി, ഓഡിറ്റ് ഡയറക്ടർ എം.പി. സജിത്ത്, കെ.ഡി.സി.എച്ച്. വൈസ് ചെയർപേഴ്സൺ കെ.കെ. ലതിക, സി.ഇ.ഒ. എ.വി. സന്തോഷ് കുമാർ, ഡയറക്ടർ ആൻഡ് ചീഫ് ഓഫ് മെഡിസിൻ ഡോ. അരുൺ ശിവശങ്കർ, ഡയറക്ടർ എ.കെ. രമേശ് ബാബു എന്നിവർ സംസാരിച്ചു.ആശുപത്രിയുടെ വളർച്ചയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഇടപെടൽ പ്രധാനം -മന്ത്രി

Related Articles

Leave a Reply

Back to top button