Malappuram

താനൂർ ബോട്ട് അപകടം; 2 പോർട്ട് ഉദ്യോഗസ്ഥർ കൂടെ അറസ്റ്റിൽ

Please complete the required fields.




മലപ്പുറം: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിൽ പോർട്ട് കൺസർവേറ്ററും സർവെയറും അറസ്റ്റിൽ. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. കൺസർവേറ്റർ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടൽ നടത്തിയെന്നും സർവെയർ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

അപകടത്തിനെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനൻ ചെയർമാനായുള്ള പ്രത്യേക ജുഡീഷ്യൽ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നു. താനൂർ പൂരപ്പുഴയിലെ തൂവൽത്തീരത്ത് കഴിഞ്ഞ മേയ് 7 രാത്രി നടന്ന ബോട്ടപകടത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 22 പേരാണു മരിച്ചത്.

ബോട്ടിന് അനുമതി നൽകിയതിലും സർവീസ് നടത്തിയതിലും ഒട്ടേറെ നിയമലംഘനങ്ങൾ ഉള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഒപ്പംഅപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ ഉൾപ്പെടെയുള്ളർ അറസ്റ്റിലായിരുന്നു

Related Articles

Leave a Reply

Back to top button