
ചെങ്ങന്നൂർ: പത്ത് വർഷം മുമ്പ് ഗള്‍ഫ് വിസ വാഗ്ദാനം നൽകി അരലക്ഷം രൂപ തട്ടിയെന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു .
ചെറിയനാട് കൊല്ലകടവ് കടയിക്കാട് സ്വദേശിയെ തൃശൂര്‍ വള്ളത്തോള്‍ നഗര്‍ വെട്ടിക്കാട്ടിരി ഭാഗത്ത് പൂളയ്ക്കല്‍ വീട്ടിൽ യൂസുഫിനെയാണ് (43) പൊലീസ് അറസ്റ്റ് ചെയ്തത്.
വെണ്മണി പൊലീസ് 2014ൽ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത് . തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിനുശേഷമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.





