Thiruvananthapuram

സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് വില കൂടി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് വില കൂടി. 40 രൂപയായിരുന്ന ഉള്ളിക്ക് വില 80 രൂപയായി. വെളുത്തുള്ളിക്ക് 35 രൂപയാണ്.

ചെറുപയറിന് 140 രൂപയും ഉഴുന്നിന് 127 രൂപയുമാണ് നിലവിലെ വില. വെള്ള കടലയുടെ വില 155 രൂപയിലേക്കെത്തി. ജീരകത്തിന് കിലോയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വർധിച്ചത്.

വറ്റൽമുളകിന്റെ വില കുതിച്ച് 270 രൂപയിലെത്തി. അടുക്കള ബജറ്റ് തകർത്ത് സാധനങ്ങളുടെ വില കുതിക്കുമ്പോൾ പ്രതിസന്ധിയിലായത് സാധാരണക്കാരാണ്. സാധനങ്ങളുടെ വില കൂട്ടിയതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയും കൂടുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Related Articles

Leave a Reply

Back to top button