
തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന വയോധിക പിടിയിൽ . എരുമപ്പെട്ടി പൊലീസ് ആണ് വയോധികയെ അറസ്റ്റ് ചെയ്തത് . എരുമപ്പെട്ടി കരിയന്നൂര്‍ അണ്ടേക്കാട്ട് വീട്ടില്‍ ബീവി (70) യാണ് അറസ്റ്റിലായിരിക്കുന്നത്. കരിയന്നൂരുള്ള വീട് കേന്ദ്രീകരിച്ചാണ് ബീവി നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സ് വില്‍പ്പന നടത്തിയിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് വില്‍പ്പന ഇവർ നടത്തിയിരിക്കുന്നത് . ഒപ്പം തമിഴ്‌നാട്ടില്‍നിന്നു എത്തിക്കുന്ന പുകയില വസ്തുക്കള്‍ മൂന്നിരട്ടി വില ഈടാക്കിയാണ് വില്‍പ്പന. രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ കെ.പി ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
ഹാന്‍സ് ചാക്കുകളിലാക്കിയാണ് ബീവിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.ബി. ഷിഹാബുദ്ധീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സഗുണ്‍, എ. ജയ, ഇ. സനൂപ് എന്നിവർ ആണ് പ്രതിയെ പിടികൂടിത്.





