പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിനെതിരെ പോക്സോ കേസ്

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസെടുത്തു. കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർത്ഥിനി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ ഡോക്ടർക്ക് സംശയംതോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറ് മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
രക്ഷിതാക്കൾ പുറത്തുപോയ സമയത്ത് യുവാവ് വീട്ടിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥിനി പൊലീസിൽ മൊഴിനൽകിയത്. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





