
ആലപ്പുഴ: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 19 കാരൻ പോക്സോ നിയമപ്രകാരം പിടിയിൽ.
താമരക്കുളം കണ്ണനാകുഴി മലയുടെ വടക്കതിൽ നന്ദു പ്രകാശാണ് (19) പിടിയിലായത്. വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്ന്യേഷ്യസ്, എസ്.ഐമാരായ കെ. അജിത്, കെ.ആർ. രാജീവ്, സി.പി.ഒമാരായ ജിഷ്ണു, ഉണ്ണി, ഷഫീഖ്, അരുൺ ഭാസ്കർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.





