Kozhikode

ജില്ലാ സബ് ജൂനിയർ, ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

Please complete the required fields.




കോഴിക്കോട്.ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സബ് ജൂനിയർ, ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. എം. എസ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. എം. പി മുഹമ്മദ്‌ ഇസ്ഹാഖ്, പി. ടി അബ്ദുൽ അസീസ്, എം. പി ഇല്യാസ്‌, ടി. മിഥേഷ്, ജാഫർ എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും കെ. അബ്ദുൽ മുജീബ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button