Wayanad
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

കല്പറ്റ : ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കുഞ്ഞോം ഉദിരച്ചിറ പുത്തന്‍വീട്ടില്‍ ഷിജിന്കുമാര് എന്ന ഉണ്ണിയെയാണ്(28) സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്.
2018ല്‍ തൊണ്ടര്‍നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. വയലില്‍ ചപ്പു പറിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഷിജില്‍കുമാര്‍ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
വൈദ്യ, ഫോറന്‍സിക് പരിശോധനകളില്‍ ബലാത്സംഗം തെളിഞ്ഞിരുന്നു. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.





