
തൃശൂർ : തൃശൂരിൽ മാനസീകാരോഗ്യ കേന്ദ്രത്തിൽ കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പാലക്കാട് സ്വദേശിയാണ് കെട്ടിടത്തിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്.
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സൺ ഷെയ്ഡിൽ കയറിയാണ് ഇയാൾ ഭീഷണി മുഴക്കിയത്. ലഹരിക്കടിമപ്പെട്ട് മാനസിക നില തെറ്റിയതിനെ തുടർന്ന് ചികിത്സക്കായി എത്തിച്ചതായിരുന്നു ഇയാളെ.
ഫയർഫോഴ്സ് ജീവനക്കാരും, വിജീഷിന്റെ സഹോദരനും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി. താഴെയിറങ്ങിയ ഉടൻ സമീപത്തെ മതിൽ ചാടി സ്കൂൾ കോമ്പൗണ്ടിലേക്ക് ഓടിക്കയറിയെങ്കിലും അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് പിടികൂടി.





