Thiruvananthapuram

വിദ്യാര്‍ത്ഥികളുടെ പെട്ടി ഓട്ടോ യാത്ര; ഡ്രൈവര്‍ക്കെതിരെയുള്ള നടപടിയെ ന്യായീകരിച്ച് ആര്‍ടിഒ

Please complete the required fields.




തിരുവനന്തപുരം:  സ്കൂളില്‍ പോകാന്‍ ബസ് കാത്ത് നിന്നെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് അതുവഴി പോയ ഗുഡ്സ് ഓട്ടോറിക്ഷയില്‍ കയറി കുട്ടികള്‍ സ്കൂളില്‍ പോയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. ഡ്രൈവര്‍ക്കെതിരെയുള്ള നടപടിക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ നിരവധി പേര്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രതികരണവുമായി രംഗത്തെത്തിയത്. 

‘അറിവില്ലായ്മയല്ല, അത് അവകാശമാക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ദുരന്ത വ്യാപാരികളെന്നും ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയിൽ ‘ഹെൽമെറ്റ് വേട്ട’ എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാർമ്മികതയാണ് ഇതെന്നും വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പറയുന്നു. 

Related Articles

Leave a Reply

Back to top button