Ernakulam

വരാപ്പുഴയില്‍ തീപ്പിടുത്തം; ലേഡീസ് സ്റ്റോര്‍ പൂര്‍ണമായും കത്തി നശിച്ചു

Please complete the required fields.




കൊച്ചി: വരാപ്പുഴ മാര്‍ക്കറ്റില്‍ കടകള്‍ക്ക് തീപിടിച്ചു. മാര്‍ക്കറ്റിനുള്ളിലെ ലേഡീസ് സ്റ്റോറിലും തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന മറ്റൊരു കടയിലുമാണ് ചൊവ്വാഴ്ച രാവിലെ തീപ്പിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ലേഡീസ് സ്റ്റോര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. സീമ ഷിബു എന്ന സ്ത്രീയുടേതാണ് കട.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍. തീപ്പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സെത്തി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മറ്റ് കടകളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകളടക്കം സ്വീകരിച്ചുകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Related Articles

Back to top button