Kozhikode

ചമൽ ഗവ. എൽ.പി. സ്കൂളിലെ പ്രീ-പ്രൈമറിക്കുവേണ്ടി അനുവദിച്ച ‘വർണക്കൂടാരം’ നാടിനു സമർപ്പിച്ചു

Please complete the required fields.




കട്ടിപ്പാറ : ചമൽ ഗവ. എൽ.പി. സ്കൂളിലെ പ്രീ-പ്രൈമറിക്കുവേണ്ടി അനുവദിച്ച ‘വർണക്കൂടാരം’ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു.

പ്രീപ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന മാതൃക പ്രീ-പ്രൈമറി പദ്ധതിയാണ് ‘വർണക്കൂടാരം’. കുട്ടികളുടെ വികാസമേഖലകളിൽ കഴിവ് ഉറപ്പാക്കാൻ പര്യാപ്തമായ 13 പ്രവർത്തന ഇടങ്ങളാണ് പദ്ധതിപ്രകാരം തയ്യാറാക്കിയത്.

ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ മുഹമ്മദ് മോയത്ത് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി തോമസ്, കൊടുവള്ളി ബി.പി.സി.വി. എം. മെഹറലി, പ്രധാനാധ്യാപകൻ അഹമ്മദ് ബഷീർ, അനിൽ ജോർജ്, ബേബി രവീന്ദ്രൻ, ഷാഹിം ഹാജി, നിധീഷ് കല്ലുള്ളതോട്, വിഷ്ണു ചുണ്ടൻകുഴി, പി.എം. ആസിഫ്, ഗിരിജാക്ഷൻ, ലിജിത ബിജു, അമൃത് സാഗർ, എം.എ. അബ്ദുൽ ഖാദർ, വി.വി. ജയശ്രീ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button