Kozhikode
തൊട്ടിൽപ്പാലത്ത് പേരമകളുടെ ചവിട്ടേറ്റ് വയോധിക മരിച്ച സംഭവം; പേരമകൾക്ക് മാനസിക വിഭ്രാന്തി ഉണ്ടന്ന് നാട്ടുകാർ

കോഴിക്കോട് : തൊട്ടിൽപ്പാലത്ത് പൈക്കളങ്ങാടിയിൽ പേരമകളുടെ ചവിട്ടേറ്റ് വയോധിക മരിച്ച സംഭവത്തിൽ പേരമകൾക്ക് മാനസിക വിഭ്രാന്തി ഉണ്ടന്ന് നാട്ടുകാർ .
കണ്ടോത്തറ ഖദീജ ഇന്ന് പുലർച്ചെയാണ് അതി ദാരുണമായി മരണപ്പെട്ടത്. ഉറങ്ങിക്കിടക്കുന്നതിനിടെ പേരമകളുടെ ചവിട്ടേറ്റാണ് സംഭവിച്ചത് . ഉമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മകൾ അസ്മയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കണ്ടത് പേരമകൾ ഉമ്മ ഖദീജയുടെ ദേഹത്ത് കയറി നിൽക്കുന്നതാണ്.
വില്യാപ്പള്ളി കല്ലേരി സ്വദേശി ആയ ഖദീജയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് വർഷങ്ങളായി പൈക്കളങ്ങാടിയിലെ മകളുടെ വീട്ടിലാണ് ഇവരുടെ താമസം.
തൊട്ടിൽപ്പാലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മാർട്ടത്തിന് മെഡിക്കൽ കോളേജിലേക്ക് അയച്ചു. വൈകുന്നേരം ഖദീജയുടെ ഖബറടക്കം നടത്തും.





