Kozhikode

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് മെഡിക്കൽ കോളേജ് സുപ്രണ്ട്

Please complete the required fields.




കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് മെഡിക്കൽ കോളേജ് സുപ്രണ്ട്. സന്ദർശകരെ പരിമിതപ്പെടുത്തിയുള്ള ക്രമീകരണം രോഗിക്ക് ഗുണകരമാകും എന്നതിനാലാണ് നിയന്ത്രണം തുടരുന്നത്.

പുറത്ത് നിന്നും എത്തിച്ചേരുന്ന സന്ദർശകർ ആശുപത്രിക്കകത്ത് മനഃപൂർവ്വമല്ലാതെ തന്നെ എത്തിക്കുന്ന വിവിധ തരം മാലിന്യങ്ങളും രോഗാണുക്കളും ചേർന്ന് സൃഷ്ടിക്കപ്പെടുന്ന അനാരോഗ്യകരമായ അന്തരീക്ഷം ഒഴിവാക്കുക, രോഗികൾക്ക് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനാവുന്ന സാഹചര്യമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും മെഡിക്കൽ കോളേജ് സുപ്രണ്ട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button