
തിരുവനന്തപുരം : എസ്എസ്എല്‍സി സേ പരീക്ഷ അടുത്തമാസം ഏഴിന് ആരംഭിമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു . ഏഴ് മുതല്‍ 14 വരെയാണ് സേ പരീക്ഷ. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് എസ എസ എൽ സി ഫലം പ്രഖ്യാപിച്ചത്. 99.70ആണ് സംസ്ഥാനത്ത് ഇത്തവണത്തെ വിജയ ശതമാനം.
കഴിഞ്ഞ തവണത്തെ വിജയം 99.26 ശതമാനമായിരുന്നു.ഈ പ്രാവശ്യം 0.44% ആണ് വിജയശതമാനത്തില്‍ വന്ന വര്‍ധന. 4,19,128 വിദ്യാര്‍ഥികള്‍ റഗുലറായി പരീക്ഷയെഴുതിയതില്‍ 4,17,864 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ 68,604 പേര്‍. കഴിഞ്ഞതവണ ഇത് 44,363 ആയിരുന്നു.
എസ്എസ്എല്‍സി പ്രൈവറ്റ് വിജയ ശതമാനം -66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല- കണ്ണൂര്‍. വിജയശതമാനം 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല- വയനാട്, വിജയശതമാനം98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല- പാല, മൂവാറ്റുപുഴ. വിജയശതമാനം 100. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല -വയനാട്.
വിജയശതമാനം98.41. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറംആണ് 485. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 504പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം97.3). ഗള്‍ഫിലെ നാല് സെന്ററുകള്‍ക്ക് 100 ശതമാനം വിജയം ലഭിച്ചു.





