
വർക്കല: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. ചിറയിൻകീഴ് ശാർക്കര ചുനക്കര വീട്ടിൽ ദിലീപ്കുമാർ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ജനാർദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം നടന്നത് . സുഹൃത്ത് അനീഷിനൊപ്പമാണ് ദിലീപ് കുമാർ കുളിക്കാനെത്തിയത്.
ദിലീപ് മുങ്ങിപ്പോകുന്നത് കണ്ട് സുഹൃത്ത് ബഹളം വെക്കുകയും ഓടിക്കൂടിയ നാട്ടുകാർ ഇയാളെ മുങ്ങിയെടുക്കുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർക്കലയിലെ യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അറ്റൻഡറായിരുന്നു ദിലീപ്കുമാർ. ഭാര്യ: പ്രവീണ (അധ്യാപിക, മൗലാന എച്ച്.എസ്.എസ് ചാന്നാങ്കര). മകൾ: ദേവിക.





