Thiruvananthapuram

സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനം ആണ് വിജയം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ തവണ 99.26 ആയിരുന്നു വിജയ ശതമാനം. 0.44 ശതമാനം വർധനവാണ് ഇക്കുറിയുള്ളത്. ഇത്തവണ 68,694 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകൾ നൂറുശതമാനം വിജയം കൊയ്തു. വിജയ ശതമാനത്തിൽ കണ്ണൂർ ജില്ലയാണ് മുന്നിൽ, വയനാട് ആണ് ഏറ്റവും പിന്നിൽ.

വൈകീട്ട് നാലു മണിമുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. നാ​ളെ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

കേരളത്തിലും ഗൾഫിലുമായി 4,19,128 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ 99.26 ശതമാനമായിരുന്നു വിജയം. ഫലം താഴെ പറയുന്ന വെബ്സൈറ്റുകൾ വഴി പരിശോധിക്കാം. www.prd.kerala.gov.in https://results.kerala.gov.in https://examresults.kerala.gov.in https://pareekshabhavan.kerala.gov.in https://results.kite.kerala.gov.in https://sslcexam.kerala.gov.in”,

Related Articles

Leave a Reply

Back to top button