India

നടി വിജയലക്ഷ്മി അന്തരിച്ചു

Please complete the required fields.




ചെന്നൈ: തമിഴ് ടെലിവിഷൻ സീരിയലുകളിൽ അമ്മവേഷങ്ങളിൽ നിറഞ്ഞുനിന്ന നടി വിജയലക്ഷ്മി (70) അന്തരിച്ചു.

വൃക്കരോഗത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിജയലക്ഷ്മി പത്തോളം സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.

ജനപ്രീതിനേടിയ ‘ഭാരതിക്കണ്ണമ്മ’ എന്ന പരമ്പരയിൽ നായികയുടെ മുത്തശ്ശിയുടെ വേഷമാണ് ഏറ്റവും പ്രശസ്തം. ശരവണൻ മീനാക്ഷി, മുത്തഴക്, ഈറമാന റോജാവേ എന്നിവയടക്കം അമ്പതോളം പരമ്പരകളിൽ അഭിനയിച്ചു.

വൃക്കരോഗത്തിന് ചികിത്സയിലിരിക്കേ വിജയലക്ഷ്മിക്ക് വീണുപരിക്കേറ്റിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button