Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45040 രൂപയായി.

മെയ് മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില. മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണവില. പത്ത് ദിവസത്തിന് ശേഷവും 45,000 ത്തിന് താഴെ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞു. വിപണി വില 5630 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 40 രൂപ ഉയർന്നു. വിപണി വില 4665 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്

Related Articles

Leave a Reply

Back to top button