Alappuzha

പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത്​ ഗർഭിണിയാക്കി; 47കാരന്​ 46 വർഷം കഠിനതടവും പിഴയും

Please complete the required fields.




ആലപ്പുഴ : പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത്​ ഗർഭിണിയാക്കിയ 47കാരന്​ 46 വർഷം കഠിനതടവും പിഴയും. പോക്​സോ കേസിൽ പ്രതിയായ പാണ്ടനാട് വില്ലേജിൽ തിരുമംഗലത്ത് ഹരിശ്രീ എന്ന ഹരികുമാറിനെയാണ്​ ആലപ്പുഴ സ്​പെഷൽ കോടതി ജഡ്ജ്​ ആഷ്​ കെ. ബാൽ ശിക്ഷിച്ചത്​.

2015ൽ ചെങ്ങന്നൂർ സ്​റ്റേഷൻ പരിധിയിലാണ്​​ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 15 വർഷവും, പലതവണ കുറ്റകൃത്യം നടത്തിയതിന്​ 15 വർഷവും, ഗർഭിണിയാക്കിയതിന് 15 വർഷവും, ക്രിമിനൽ ഉദ്ദേശത്തോടെ അതിക്രമിച്ച്​ കയറിയതിനുമാണ്​ ശിക്ഷ.

ഇവ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.പ്രതി 2,00,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകണം. അല്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം.

Related Articles

Leave a Reply

Back to top button