Kerala

ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയിൽ

Please complete the required fields.




ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്.

വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തിയ യാത്രക്കാരൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർ.പി.എഫിന്റെ പിടിയിലായി.

Related Articles

Leave a Reply

Back to top button