Kozhikode
മയക്കുമരുന്ന് കേസിൽ 12 വർഷം കഠിനതടവും പിഴയും വിധിച്ച് വടകര എൻ ഡി പി എസ് കോടതി

വടകര: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പില്‍ വെളിപ്പറമ്പ് എന്‍ വി ഹൗസില്‍ എന്‍ വി അന്‍വറിനെയാണ് (45) വടകര എന്‍ ഡി പി എസ് കോടതി ജഡ്ജി വി പി എം സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം.
2021 ഏപ്രില്‍ 14നാണ് കേസിനാസ്പദമായ സംഭവം. രാമനാട്ടുകര ബസ് സ്റ്റാന്‍ഡിനു എതിര് വശത്തെ ചാലിയാര്‍ കോംപ്ലക്സിന് മുന്‍വശത്തുവെച്ച് 3.75 കിലോഗ്രാം ഹഷീഷ് ഓയിലുമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി എ ജി പി അഡ്വ. എ സനൂജ് ഹാജരായി.





