Kozhikode

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

Please complete the required fields.




കൊയിലാണ്ടി : ദേശീയപാതയിൽ നന്തി മേൽപ്പാലത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുള്ളവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം.തിക്കോടി സ്വദേശി ഡ്രീംലാൻഡ് ബഷീറും മക്കളും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.

ബോണറ്റിൽനിന്ന് പുക കണ്ടയുടനെ കാർ നിർത്തി യാത്രക്കാർ ഇറങ്ങുകയായിരുന്നു. നന്തി സഹാനി ഹോസ്പിറ്റലിൽനിന്ന്‌ കൊണ്ടുവന്ന അഗ്നിശമന സിലിൻഡറുകൾ ഉപയോഗിച്ചും വെള്ളംചീറ്റിയും നാട്ടുകാരുടെ നേതൃത്വത്തിൽ തീ നിയന്ത്രണത്തിലാക്കി. കൊയിലാണ്ടി അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തിയിരുന്നു.

Related Articles

Leave a Reply

Back to top button