
നാദാപുരം: മാഹിയില്‍നിന്നും കടത്തുകയായിരുന്ന 35 ലിറ്റര്‍ വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളിയെ നാദാപുരം എക്‌സൈസ് അറസ്റ്റുചെയ്തു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദിലെ ഇസ്രായില്‍ അന്‍ സാരിയെ (27)യാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി മുരളിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ പിടിലായത്. 7.900 ലിറ്റര്‍ (35 കുപ്പി) പുതുച്ചേരി നിര്‍മിത വിദേശ മദ്യമാണ് കണ്ടെത്തിയത്.കായപ്പനച്ചിയിൽ വച്ചാണ് പിടികൂടിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ എ കെ ശ്രീജിത്ത്, സി ഇ ഒമാരായ കെ കെ ജയന്‍, ഇ വി രജി ലാഷ്, എ കെ നിഷ, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.





